Home വിശ്വാസം അറിഞ്ഞ് കൊളുത്താം നിലവിളക്ക്

അറിഞ്ഞ് കൊളുത്താം നിലവിളക്ക്

ഹിന്ദുഭവനങ്ങളിൽ സന്ധ്യാ നേരങ്ങളിൽ നിലവിളക്ക് തെളിയിക്കുന്ന പതിവുണ്ട്. എന്താണ് നിലവിളക്കെന്നും എങ്ങനെ നിലവിളക്ക് തെളിയിക്കണമെന്നും പലരും അറിഞ്ഞിരിക്കാൻ വഴിയില്ല.
നിലവിളക്കിന് മൂന്നുഭാഗങ്ങളുണ്ടെന്ന് കാണാം. ഇതിൽ നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും നിലവിളക്കിന്റെ തണ്ട്
വിഷ്ണുവിനെയും മുകൾ ഭാഗം ശിവനെയും പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വിശ്വാസം.
നിലവിളക്കിന്റെ നാളം ലക്ഷ്മി ദേവിയേയും അതിന്റെ പ്രകാശം അറിവിന്റെയും വിദ്യയുടെയുടെയും ദേവതയായ സരസ്വതിയേയും നിലവിളക്കിന്റെ നാളത്തിലെ ചൂട് പാർവ്വതി ദേവിയേയുമാണ് കുറിക്കുന്നത്. പഞ്ഞി കൊണ്ട് ഉണ്ടാക്കിയ തിരിയാണ് നിലവിളക്ക് തെളിയിക്കാൻ ശ്രേഷ്ഠമായത്.
ചുവപ്പ് തിരിയിൽ നിലവിളക്ക് കത്തിച്ചാൽ വിവാഹ തടസ്സം നീങ്ങുമെന്നാണ് വിശ്വാസം. മഞ്ഞ തിരിയിൽ നിലവിളക്ക് കത്തിച്ചാൽ മാനസ്സിക ദുഃഖങ്ങൾ അകന്നുപോകുമെന്നും പറയപ്പെടുന്നു.


വിളക്ക് കൊളുത്തുന്ന ദിക്കിനനുസരിച്ചും ലഭിക്കുന്ന ഫലങ്ങളിലും വ്യത്യാസമുണ്ട്.
കിഴക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാൽ ദുഃഖങ്ങൾ ഇല്ലാതാകുമെന്നാണ് വിശ്വാസം. പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാൽ കടബാധ്യത തീരും. വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാൽ സമ്പത്ത് വർദ്ധിക്കും. എന്നാൽ തെക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിക്കാൻ പാടില്ലെന്നും ശാസ്ത്രവിധിയുണ്ട്.
ഒറ്റതിരിയിട്ട ദീപം മഹാവ്യാധിയേയും രണ്ടു തിരിയിട്ട ദീപം ധനലാഭത്തേയും സൂചിപ്പിക്കുന്നു. മൂന്നു തിരിയിട്ട ദീപം അജ്ഞതയേയും നാല് തിരിയിട്ട ദീപം ദാരിദ്ര്യത്തെയും സൂചിപ്പിക്കുന്നു. അഞ്ച് തിരിയിട്ട ദീപം
ഐശ്വര്യത്തെ സൂചിപ്പിക്കുന്നതാണ്.