Home ആരോഗ്യം നിങ്ങള്‍ അവധി ദിവസങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീയാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം

നിങ്ങള്‍ അവധി ദിവസങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീയാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം

ണിക്കൂറികളോളം ഇടവേളകളില്ലാതെ ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് തെളിയിക്കുന്ന പഠനം പുറത്ത്. കൂടുതല്‍ സമയം ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്നത് വിഷാദത്തിലേയ്ക്ക് നയിക്കുമെന്നാണ് ആരോഗ്യ വിദഗ്ദരുടെ കണ്ടെത്തല്‍.

ആഴ്ചയില്‍ 55 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വിഷാദം പിടികൂടാനുള്ള സാധ്യത ഇരട്ടിയാണ്. അമേരിക്കയിലാണ് ഇത് സംമ്പന്ധിച്ച പഠനം നടത്തിയത്. എപ്പിയെമിയോളി ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്ത് ജേര്‍ണലില്‍ പഠനഫലം പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.

ദീര്‍ഘനേരം ജോലി ചെയ്യുന്ന സ്ത്രീകളുടെ വയസ്, ജീവിത സാഹചര്യം, കുട്ടികള്‍, കുടുംബം, ജോലിയോടുള്ള താല്‍പര്യം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്നവരിലാണ് ഏറ്റവും കൂടുതല്‍ വിഷാദ ലക്ഷണങ്ങള്‍ കാണുന്നതെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

ഇത് സ്ത്രീയ്ക്കും പുരുഷനും ഏകദേശം ഒരുപോലെയാണ്. ആളുകളുമായി കൂടുതല്‍ ഇടപെടേണ്ടി വരുന്ന ജോലി ചെയ്യുന്നവര്‍ക്കാണ് ഈ പ്രശ്നം ഏറ്റവും കൂടുതല്‍ കാണുന്നത്.