Home വിദ്യഭ്യാസം എന്നും ക്ലാസില്‍ വന്നാല്‍ ദിവസവും 100 രൂപ; പെണ്‍കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തടയാന്‍ സര്‍ക്കാര്‍

എന്നും ക്ലാസില്‍ വന്നാല്‍ ദിവസവും 100 രൂപ; പെണ്‍കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തടയാന്‍ സര്‍ക്കാര്‍

സ്ത്രീ ശാക്തീകരണത്തിന് പുതിയ പദ്ധതിയുമായി അസം സര്‍ക്കാര്‍. സ്‌കൂളുകളിലും കോളജുകളിലും പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനാണ് അസം സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ സഹായിക്കും.

പെണ്‍കുട്ടികള്‍ സ്‌കൂളുകളിലും കോളജുകളിലും വരുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍, ക്ലാസില്‍ കയറുന്ന ഓരോ ദിവസവും നൂറ് രൂപ വീതം പെണ്‍കുട്ടികള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മയാണ് സര്‍ക്കാരിന്റെ പുതിയ പദ്ധതി വിശദീകരിച്ചത്. ക്ലാസുകളില്‍ ഇരിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് ഉടന്‍ തന്നെ ഓരോ ദിവസവും നൂറ് രൂപ വീതം നല്‍കുമെന്നാണ് ഹിന്ത് ബിശ്വ ശര്‍മ്മ പറഞ്ഞത്.

ഇതിന് പുറമേ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ സര്‍ക്കാര്‍ പണം നിക്ഷേപിക്കും. ബുക്ക് വാങ്ങുന്നതിനാണ് സര്‍ക്കാര്‍ പണം നല്‍കുക. ബിരുദ വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ 1500 രൂപ നിക്ഷേപിക്കും. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ ബുക്ക് വാങ്ങുന്നതായി 2000 രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.