Home ആരോഗ്യം കോവിഡ് പുരുഷന്‍മാരുടെ പ്രത്യുല്‍പാദന ശേഷി കുറയ്ക്കും; പുതിയ പഠനം

കോവിഡ് പുരുഷന്‍മാരുടെ പ്രത്യുല്‍പാദന ശേഷി കുറയ്ക്കും; പുതിയ പഠനം

കോവിഡ് 19 വൈറസ് പുരുഷന്‍മാരിലെ പ്രത്യുത്പാദന ശേഷിയെ ബാധിക്കാനിടയുണ്ടെന്ന് തെളിയിക്കുന്ന പുതിയ പഠനം പുറത്ത്. ബീജത്തിന്റെ ആരോഗ്യത്തേയും ഗര്‍ഭധാരണത്തിനുള്ള സാധ്യതയെയും കോവിഡ് കുറയ്ക്കുന്നതായി പഠനത്തില്‍ പറയുന്നു. ജര്‍മനിയിലെ ജസ്റ്റസ് ലീബിഗ് സര്‍വകലാശാല നടത്തിയ പഠനം റിപ്രൊഡക്ഷനിലാണ് പപ്രസിദ്ധീകരിച്ച് വന്നിട്ടുള്ളത്.

ബീജങ്ങള്‍ നശിച്ചുപോവുക, ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന സ്ട്രെസ് കൂടുക. വൃഷണങ്ങളിലെ നീര്‍വീക്കം കൂട്ടുക തുടങ്ങിയ പ്രശ്നങ്ങള്‍ കോവിഡ് ബാധമൂലം ഉണ്ടാവാനിടയുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ഇത് പുരുഷന്മാരുടെ പ്രത്യുത്പാദനശേഷിയെ ബാധിച്ചേക്കാം. ഇതു സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു.

84 പുരുഷന്മാരില്‍ 60 ദിവസമാണ് പഠനം നടത്തിയത്. കൊറോണ വൈറസ് ബീജത്തിലുണ്ടാക്കുന്ന ആഘാതം പ്രത്യുത്പാദനശേഷിയേയും ബീജത്തിന്റെ ഗുണനിലവാരത്തേയും ബാധിക്കുമെന്ന് വ്യക്തമായതായി പഠനത്തിന് നേതൃത്വം നല്‍കിയ ബെഹ്സാത് ഹജിസദേഹ് മലേകി പറഞ്ഞു.

കോവിഡ് ബാധ പുരുഷന്മാരിലെ പ്രത്യുത്പാദന ഹോര്‍മോണുകളേയും ബീജത്തിന്റെ വളര്‍ച്ചയേയും അവയവങ്ങളേയും ബാധിക്കുമെന്ന പഠനങ്ങള്‍ നേരത്തേയും പുറത്തുവന്നിരുന്നു.