Home ആരോഗ്യം ശരീരഭാരം കുറയ്ക്കാനൊരു സ്‌പെഷല്‍ ചായ

ശരീരഭാരം കുറയ്ക്കാനൊരു സ്‌പെഷല്‍ ചായ

രീരഭാരം കുറയ്ക്കാന്‍ ആഗ്രഹമുണ്ടോ? എങ്കിലൊരു അടിപൊളി മാര്‍ഗമുണ്ട്. ഇനി മുതല്‍ ദിവസവും ഒരു ഗ്ലാസ് കറുവപ്പട്ട ചായ കുടിക്കുന്നത് ശീലമാക്കാം. ശരീരഭാരം കുറയുന്നതിനോടൊപ്പം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, ആര്‍ത്തവവിരാമം ലഘൂകരിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്നിവ ഉള്‍പ്പെടെ ആരോഗ്യപരമായ പല ഗുണങ്ങളും കറുവപ്പട്ട ചായയ്ക്കുണ്ട്.

കറുവപ്പട്ടയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ സ്ത്രീകളില്‍ കണ്ട് വരുന്ന പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം (പിഎംഎസ്) കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, ആന്റിഓക്‌സിഡന്റുകള്‍ ഇടയ്ക്കിടെയുള്ള ദഹനസംബന്ധമായ പ്രശ്‌നങ്ങളും തുമ്മല്‍, ചുമ എന്നിവയ്ക്ക് മികച്ചൊരു പരിഹാരമാണ്. എങ്ങനെയാണ് കറുവപ്പട്ട ചായ തയ്യാറാക്കുന്നതെന്ന് നോക്കാം.

രണ്ട് കപ്പ് വെള്ളം, രണ്ട് ടീസ്പൂണ്‍ കറുവപ്പട്ട, ആവശ്യത്തിന് പഞ്ചസാര, ഒരു ടീസ്പൂണ്‍ തേയില, ഒരു ടീസ്പൂണ്‍ ഇഞ്ചി ചതച്ചത്, മൂന്ന് ഇതള്‍ പുതിനയില എന്നീ ചേരുവകളാണ് ഇതിന് ആവശ്യം.

ആദ്യം വെള്ളം നല്ല പോലെ തിളപ്പിക്കുക. വെള്ളം തിളച്ച് കഴിഞ്ഞാല്‍ അതിലേക്ക് തേയില, കറുവപ്പട്ട, ഇഞ്ചി, പുതിനയില എന്നിവ ചേര്‍ക്കുക. തിളച്ച് കഴിഞ്ഞാല്‍ വെള്ളം അരിപ്പയില്‍ അരിച്ചു മാറ്റി വയ്ക്കുക. ശേഷം ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് കുടിക്കാവുന്നതാണ്.