Home Uncategorized ഇന്റര്‍സിറ്റിയും ജനശതാബ്ദിയും നാളെ മുതല്‍; സംസ്ഥാനത്ത് കൂടുതല്‍ സര്‍വീസുകള്‍

ഇന്റര്‍സിറ്റിയും ജനശതാബ്ദിയും നാളെ മുതല്‍; സംസ്ഥാനത്ത് കൂടുതല്‍ സര്‍വീസുകള്‍

സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകള്‍ ബുധനാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. ഇന്റര്‍സിറ്റി എക്‌സ്പ്രസും ജനശതാബ്ദി എക്‌സ്പ്രസും നാളെ മുതല്‍ ഓടിത്തുടങ്ങുകയാണ്. ഭാഗികമായി നിര്‍ത്തിവച്ച പല തീവണ്ടികളും ബുധനാഴ്ച മുതല്‍ ഓടിക്കാനാണ് റെയില്‍വേയുടെ തീരുമാനം.

ഇന്റസിറ്റിയിലേക്കും ജനശതാബ്ദിയിലേക്കും ഉള്‍പ്പടെ ഓടി തുടങ്ങുന്ന സര്‍വീസുകളിലേക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ നാളെ തുടങ്ങുന്ന കാര്യവും റെയില്‍വേ പ്രഖ്യാപിച്ചേക്കും.

ലോക്ക്ഡൗണ്‍ തുടങ്ങിയതിന് ശേഷം യാത്രക്കാരില്ലാത്തതിനാല്‍ പല തീവണ്ടികളും ദക്ഷിണ റെയില്‍വേ റദ്ദാക്കിയിരുന്നു. ജനശതാബ്ദി അടക്കമുള്ളവ ഇതില്‍പ്പെടും.