കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് വൈകി എടുത്താല്‍ ഫലപ്രാപ്തി കൂടുമെന്ന് തെളിയിക്കുന്ന പഠനം പുറത്ത്. ആസ്ട്രസെനക്ക കോവിഡ് വാക്സിന്‍ ഒന്നും രണ്ടും ഡോസുകള്‍ക്കിടയിലെ ഇടവേള പത്ത് മാസമാക്കി ഉയര്‍ത്തിയാല്‍ മെച്ചപ്പെട്ട രോഗപ്രതിരോധ പ്രതികരണം ലഭിക്കുമെന്നാണ് ഓക്സ്ഫര്‍ഡ് സര്‍വകലാശാല പുറത്തിറക്കിയ പഠനത്തില്‍ പറയുന്നത്.
ഇതിന് പുറമേ മൂന്നാമത് ഒരു ഡോസ് കൂടി സ്വീകരിക്കുന്നത് ആന്റീബോഡി കൂട്ടുമെന്നും പഠനത്തില്‍ പറയുന്നു. രണ്ട് വാക്സിന്‍ ഡോസുകള്‍ക്കിടയിലെ ദൈര്‍ഘ്യം കൂട്ടുന്നത് രോഗത്തെ പ്രതിരോധിക്കുന്ന ആന്റീബോഡികളുടെ അളവ് ശരീരത്തില്‍ കൂടാന്‍ സഹായിക്കും.
രണ്ടാമത്തെ ഡോസ് എടുത്ത് ആറ് മാസത്തിന് ശേഷം മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് നല്‍കിയപ്പോള്‍ കൊറോണ വൈറസ് വകഭേദങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണമാണ് ഉണ്ടായതെന്ന് ഗവേഷകര്‍ കണ്ടെത്തി.