Home ആരോഗ്യം ഈ ഭക്ഷണങ്ങള്‍ കഴിക്കൂ; നിങ്ങളുടെ എല്ലുകള്‍ മികച്ചതാകും

ഈ ഭക്ഷണങ്ങള്‍ കഴിക്കൂ; നിങ്ങളുടെ എല്ലുകള്‍ മികച്ചതാകും

ദൈനംദിന ഭക്ഷണത്തില്‍ ഒഴിവാക്കാനാകാത്ത വിഭവമാണ് തൈര്. നമുക്ക് ഇപ്പോഴും അറിയാത്ത പല ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പന്നമാണ് തൈര്. തൈരില്‍ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഇതിന് കഴിയും.

ഒരു കപ്പ് തൈരില്‍ 49 ശതമാനം കാല്‍സ്യവും 38 ശതമാനം ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി 12, റൈബോഫ്‌ലേവിന്‍ എന്നിവയും തൈരില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കും. ദിവസവും ഒരു ബൗള്‍ തൈര് കഴിക്കുന്നത് യോനിയിലെ യീസ്റ്റ് ബാലന്‍സ് പുനഃസ്ഥാപിക്കാന്‍ സഹായിക്കുമെന്ന് പറയപ്പെടുന്നു. കാരണം അതില്‍ ലാക്ടോബാസിലസ് ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഇത് യോനിയിലെ അണുബാധയെ തടയുന്നു.

ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്ന പ്രോബയോട്ടിക്‌സ് തൈരില്‍ അടങ്ങിയിരിക്കുന്നു. വയറ്റിലെ ദഹന സംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പ്രോബയോട്ടിക്‌സാണ് ബിഫിഡോബാക്ടീരിയയും ലാക്ടോബാസിലസും.

സ്റ്റിറോയിഡ് ഹോര്‍മോണുകളുടെയോ കോര്‍ട്ടിസോളിന്റെയോ വളര്‍ച്ചയെ തടയുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ തൈര് വളരെ നല്ലതാണെന്ന് വിദ?ഗ്ധര്‍ പറയുന്നു. ഇത് അമിതവണ്ണ സാധ്യതയെ കൂടുതല്‍ നിയന്ത്രിക്കുന്നു. എല്ലുകള്‍ ദുര്‍ബലമാകുന്ന ഒരു അവസ്ഥയാണ് ‘അസ്ഥിക്ഷയം’ അഥവാ ‘ഓസ്റ്റിയോപൊറോസിസ്’. അസ്ഥികളുടെ സാന്ദ്രത കുറവായതിനാല്‍ ഈ അവസ്ഥയിലുള്ള വ്യക്തികള്‍ക്ക് എല്ലുകള്‍ ഒടിഞ്ഞുപോകാനുള്ള സാധ്യത കൂടുതലാണ്.

പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിന്‍ ഡി തുടങ്ങിയ പോഷകങ്ങള്‍ അസ്ഥികളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇവയെല്ലാം തൈരില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും തൈര് കഴിക്കുന്നത് അസ്ഥികളുടെ സാന്ദ്രതയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. തൈര് കഴിക്കുന്നത് വൈറല്‍ അണുബാധ മുതല്‍ കുടല്‍ സംബന്ധമായ തകരാറുകള്‍ വരെയുള്ള നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സഹായിക്കുന്നു.