Home കൗതുകം സ്വര്‍ണ്ണം പതിച്ചൊരു ഫേസ് ഷീല്‍ഡ്; തൊപ്പിയായും ഉപയോഗിക്കാം, വില കേട്ട് ആരും ഞെട്ടരുത്

സ്വര്‍ണ്ണം പതിച്ചൊരു ഫേസ് ഷീല്‍ഡ്; തൊപ്പിയായും ഉപയോഗിക്കാം, വില കേട്ട് ആരും ഞെട്ടരുത്

ഫേസ് മാസ്‌ക്കും ഫേസ് ഷീല്‍ഡും നിത്യജീവിതത്തിന്റെ ഭാഗമായ ഒരു കാലഘട്ടത്തിലാണ് നമ്മളിപ്പോള്‍ ജീവിക്കുന്നത്. പുറത്തിറങ്ങണമമെങ്കില്‍ ഇതൊന്നുമില്ലാതെ പറ്റില്ലെന്നായി. മാസ്‌കില്‍ പലതരം വെറൈറ്റികള്‍ തന്നെ പരീക്ഷിക്കാന്‍ തുടങ്ങി ആളുകള്‍. വസ്ത്രത്തിന് അനുസരിച്ചുള്ള മാസ്‌ക്, ബര്‍ത്ത് ഡേ മാസ്‌ക്, ഓണത്തിന് കസവ് മാസ്‌ക് എന്നിങ്ങനെ പോോകുന്നു വെറൈറ്റികള്‍.

എന്നാലിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് വ്യത്യസ്തമായൊരു ഫേസ് ഷീല്‍ഡാണ്. പ്രശസ്ത ബ്രാന്‍ഡായ ലൂയിസ് വിറ്റോണ്‍ ആണ് ഈ ഫേസ്ഷീല്‍ഡിനു പിന്നില്‍. ലൂയീസ് വിറ്റോണിന്റെ മുദ്രയ്‌ക്കൊപ്പം സ്വര്‍ണവും പതിച്ച ഷീല്‍ഡാണിത്. ഇത്രയും ലക്ഷ്വറി ഫേസ്ഷീല്‍ഡിന്റെ വില എത്രയെന്ന് അറിയാമോ?

എഴുപതിനായിരത്തില്‍പ്പരം (70,610) രൂപയാണ് ഈ ഫേസ്ഷീല്‍ഡിന്റെ വില. ഒക്ടോബര്‍ മുതല്‍ ഇത് വിപണിയിലെത്തുമെന്നാണ് വിവരം. ഷീല്‍ഡ് മുകള്‍ഭാഗത്തേയ്ക്ക് നീക്കിയാല്‍ തൊപ്പിയായും ഉപയോഗിക്കാനാവും വിധത്തിലാണ് ഇതിന്റെ ഘടന. . ട്രാന്‍സിഷന്‍ ലെന്‍സ് സാങ്കേതികവിദ്യ ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത.