Home കൗതുകം ഒരു കപ്പ് ചൂടുകാപ്പി, ഒരു ഐസ് ക്യൂബ്; രസകരമായ വീഡിയോ കാണാം

ഒരു കപ്പ് ചൂടുകാപ്പി, ഒരു ഐസ് ക്യൂബ്; രസകരമായ വീഡിയോ കാണാം

വ്യത്യസ്തത പുലര്‍ത്തുന്ന എല്ലാ തരം വീഡിയോകള്‍ക്കും സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കാറ്. പലപ്പോഴും നമ്മുടെ ശീലങ്ങള്‍ക്കും അഭിരുചികള്‍ക്കുമെല്ലാം വിരുദ്ധമായ രീതിയില്‍ രുചികളെ പരസ്പരം ചേര്‍ത്തുയോജിപ്പിക്കുന്ന ചില പാചക പരീക്ഷണങ്ങളും ഇതില്‍പ്പെടാറുണ്ട്.

അത്തരമൊരു ചെറു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചാ വിഷയം. ചൂടുള്ള കാപ്പിയില്‍ ഐസ് ക്യൂബ് ചേര്‍ക്കുന്നതിനെ കുറിച്ച് ആര്‍ക്കെങ്കിലും കേട്ടുകേള്‍വിയുണ്ടോ? അങ്ങനെയും പരീക്ഷണങ്ങള്‍ നടത്തുന്നവരുണ്ട്.

സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ‘റെഡ്ഡിറ്റ്’ വീഡിയോയില്‍ വ്യത്യസ്തമായ ഈ പരീക്ഷണമാണ് കാണിച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണമറിയിച്ച് എത്തിയിരിക്കുന്നത്. ഇത്തരത്തില്‍ കാപ്പി കഴിക്കുന്നത് ഇതുവരെ കേട്ടറിഞ്ഞിട്ട് പോലുമില്ലെന്നാ മിക്കവരും അഭിപ്രായപ്പെടുന്നത്.

അതേസമയം, ഇത് വീഡിയോയ്ക്ക് വേണ്ടി വെറുതെ കാപ്പിയില്‍ ഐസ് ക്യൂബ് ചേര്‍ത്തതാണെന്നും കഴിക്കാന്‍ സാധ്യതയില്ലെന്നും അഭിപ്രായമുണ്ട്. എന്തായാലും സംഗതി വ്യാപകമായ ശ്രദ്ധ നേടിയെന്നതാണ് കാര്യം.