Home വിനോദം വെര്‍ട്ടിക്കിള്‍ വീഡിയോ ഫീച്ചര്‍ ഇനി നെറ്റ്ഫ്ലിക്സിലും

വെര്‍ട്ടിക്കിള്‍ വീഡിയോ ഫീച്ചര്‍ ഇനി നെറ്റ്ഫ്ലിക്സിലും

ചെറു വീഡിയോകള്‍ കാണാനും സ്വൈപ്പ് ചെയ്ത് അടുത്ത വീഡിയോയിലേക്ക് പോകാനുമുള്ള വെര്‍ട്ടിക്കിള്‍ വീഡിയോ ഫീച്ചര്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച് നെറ്റ്ഫ്ലിക്സ്. ഷെയര്‍ ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

നിലവില്‍ ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമായി ലഭിക്കുന്ന ഈ ഫീച്ചര്‍ ഉടനെതന്നെ ആന്‍ഡ്രോയിഡ് ഫോണുകളിലും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

ഫാസ്റ്റ് ലാഫ്‌സ് എന്ന പേരിലാണ് വീഡിയോ ഫോര്‍മാറ്റ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് നിലവില്‍ ലഭ്യമാകുന്നത്. നെറ്റ്ഫ്ലിക്‌സ് കമ്പനി ഇന്നൊവേഷന്‍ പ്രൊഡക്ഷന്‍ ഡയറക്ടര്‍ പാട്രിക് ഫ്‌ലെമ്മിംഗ് ആണ് ഈ ഫീച്ചര്‍ പ്രഖ്യാപിച്ചത്. ചലച്ചിത്രങ്ങള്‍, സീരീസ്, സിറ്റ്‌കോം, സ്റ്റാന്‍ഡ്അപ്പ് ഷോകള്‍ എന്നിവയുള്‍പ്പെടെ നെറ്റ്ഫ്ലിക്‌സിന്റെ കോമഡി കാറ്റലോഗില്‍ നിന്നുള്ള രസകരമായ ക്ലിപ്പുകളുടെ ഒരു ഫുള്‍ സ്‌ക്രീന്‍ ഫീഡ് ആണ് ഫീച്ചര്‍.

കാറ്റലോഗില്‍ മര്‍ഡര്‍ സീക്രട്‌സ്, ബിഗ് മൗത്ത്, ദി ക്രൂ എന്നിവയും ഹാസ്യനടന്മാരായ അലി വോംഗ്, ജെറി സീന്‍ഫെല്‍ഡ്, കെവിന്‍ ഹാര്‍ട്ട് എന്നിവരില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. നെറ്റ്ഫ്ലിക്സ് മുഴുവന്‍ കാറ്റലോഗില്‍ നിന്നുള്ള ക്ലിപ്പുകളും പ്രദര്‍ശിപ്പിക്കും. ഈ വീഡിയോ ഫോര്‍മാറ്റ് ടിക് ടോക്കിനൊപ്പം വളരെയധികം പ്രചാരം നേടി, തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാം റീലുകളും യുട്യൂബിന്റെ ഷോട്ട് വീഡിയോകളും ഈ രീതിയില്‍ വിജയിച്ചിരുന്നു. വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ്, ട്വിറ്റര്‍ എന്നിവയില്‍ ഈ ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യാനും കഴിയും.

നാവിഗേഷന്‍ മെനുവിലേക്ക് പോയി നെറ്റ്ഫ്ലിക്സ് അപ്ലിക്കേഷനില്‍ നിന്നാണ് ആക്‌സസ് ചെയ്യേണ്ടത്.